ശ്രീനഗർ: യുനെസ്കോയുടെ സർഗാത്മക നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ശ്രീനഗർ. കരകൗശലം, നാടോടി കലകൾ എന്നിവയ്ക്കുള്ള പ്രത്യേക പരാമർശത്തോടെയാണ് ശ്രീനഗർ ഈ നേട്ടം സ്വന്തമാക്കിയത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം യുനെസ്കോയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയുടെ നിയമനത്തെത്തുടർന്ന് 246 നഗരങ്ങളുടെ പട്ടികയിലേക്ക് പുതുതായി 49 എണ്ണമാണ് കൂട്ടിച്ചേർത്തത്.
നേട്ടത്തിൽ ശ്രീനഗറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീർ ജനതയെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പട്ടികയിൽ ഇടംനേടിയ ഇന്ത്യയിൽ നിന്നുള്ള ഏക നഗരമാണ് ശ്രീനഗർ.
