കൊളംബോ: രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കവസാനം ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതായി അഭ്യൂഹം പ്രസിഡന്റ് ഗോതബായ രജപക്സെയ്ക്ക് പ്രധാനമന്ത്രി രാജിക്കത്ത് നൽകിയതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം രാജി വാർത്ത നിഷേധിച്ച് മഹിന്ദ രജപക്സെയുടെ ഓഫീസ് രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു.

മധ്യ ശ്രീലങ്കയിൽ പ്രതിഷേധിച്ച നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ഞായറാഴ്ച കണ്ണീർ വാതകം പ്രയോഗിച്ചു, സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ ജനരോഷം തടയാൻ ഏർപ്പെടുത്തിയ കർഫ്യൂ നടപ്പാക്കാൻ സൈനികർ തലസ്ഥാനത്ത് ചെക്ക്പോസ്റ്റുകൾ ഒരുക്കുന്നതിനിടെയാണ് വിദ്യാർഥികൾക്കുനേരെ നടപടി ഉണ്ടായത്. പെരഡെനിയ സർവകലാശാലയ്ക്ക് സമീപം സർക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാനാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്.
