മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഗുരുഗീതം പബ്ലിക്കേഷൻ പുറത്തിറക്കിയ ശ്രീനാരായണ ഭാഗവതം പ്രവാസി ഭാരതിയ സമ്മാൻ അവാർഡ് ജേതാവ് ബാബുരാജ് പ്രകാശന കർമ്മം നിർവ്വഹിച്ചു. എസ് എൻ സി എസ് വൈസ് ചെയർമാൻ പവിത്രൻ പൊക്കോട്ടി, ഗുരുഗീതം പബ്ലിക്കേഷൻ മാനേജിങ് എഡിറ്റർ ഷിനിൽ വർക്കല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
