മനാമ: ബഹ്റൈൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു. സംഗീത റസ്റ്റോറന്റ് പാർട്ണറും ടീ ബ്രേക്ക് ചമയം എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന ശ്രീകാന്ത് ആണ് മരണപ്പെട്ടത്. സംസ്കാര ബഹ്റൈന്റെ തുടക്കം മുതലുള്ള അംഗം കൂടിയായിരുന്നു അദ്ദേഹം. പ്രവാസം മതിയാക്കി കഴിഞ്ഞ ജൂൺ 19 നായിരുന്നു കുടുംബത്തോടൊപ്പം അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ശ്രീകാന്തിന്റെ ദേഹവിയോഗത്തിൽ സംസ്കാര ബഹ്റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു.
