മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ ചിൽഡ്രൻസ് ഫോറത്തിൻറെ പ്രർത്തനോദ്ഘാടനം എസ് എൻ സി എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ മുൻ പ്രസിഡന്റും, ഡബ്ലെയു എം സി ടോസ്റ്റ് മാസ്റ്ററുമായ
രേഖ ഉത്തം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അക്ഷയ് പ്രസാദ് സ്വാഗതവും അഭിനവ് അമ്പിളി, വന്ദന സുനീഷ് എന്നിവർ അധ്യക്ഷത വഹിച്ചു.
ചെയർമാൻ കൃഷണ കുമാർ. ഡി സെക്രട്ടറി ശ്രീകാന്ത്. എം എസ്, വൈസ് ചെയർമാൻ പ്രകാശ് കെ പി, എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു, ശിഖ ഷിബു നന്ദിയും പറഞ്ഞു, ചടങ്ങിന് നിഹാരിക അജിത് മുഖ്യ അവതാരകയായിരിന്നു. ഉദ്ഘാടനത്തിന് ശേഷം വിവിധ കലാപരിപാടികളും, ബഹ്റൈൻ ജ്വാല അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.