മനാമ: ഭാരതത്തിന്റെ 75 മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ്.എൻ.സി.എസ് ആസ്ഥാനത്ത് ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും, ബോർഡ് മെമ്പർമ്മാരായ ജീമോൻ, ഗോപകുമാർ, ഷൈജു, മുഹറഖ് ഏരിയ യൂണിറ്റ് കൺവീനർ അമ്പിളി ശ്രീധരൻ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
നമ്മുടെ മഹത്തായ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര രക്തസാക്ഷികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ദീപ്ത സ്മരണയിൽ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന്കൊണ്ട് ചടങ്ങുകൾ അവസാനിച്ചു.