മലപ്പുറം: ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡി.എ.എന്‍.എസ്.എ.എഫ്) ന് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്ത്രി പത്രം കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ ശക്തമായ നടപടിയെടുത്ത് ലഹരി മരുന്ന് മാഫിയയെ ഒതുക്കിയ ഡി.എ.എന്‍.എസ്.എ.എഫ് ടീം അംഗങ്ങളെ ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം പ്രശസ്തി പത്രം നല്കി ആദരിച്ചു. മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.പി ഷംസിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് സ്ക്വാഡിലുള്ളത്.
കഴിഞ്ഞ വര്‍ഷം 430 കിലോ. കഞ്ചാവും മാരക മയക്കു മരുന്ന് ഇനത്തില്‍ പെട്ട എല്‍.എസ്.ഡി,എം.ഡി.എം.എ മയക്കു മരുന്ന് ഗുളികകള്‍. ബ്രൗണ്‍ഷുഗറുമായി ഏകദേശം 300 ഓളം പ്രതികളെയുമാണ് ജില്ലാ പോലീസും സ്ക്വാഡും പിടികൂടിയത്. ജില്ലാ സ്ക്വാഡ് രൂപീകരിച്ച് 5 വര്‍ഷത്തോളമായി ശക്തമായ നടപടിയുമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സംഘത്തില്‍ പ്രമോദ്, അബ്ദുല്‍ അസീസ്, സത്യനാഥന് മനാട്ട്, ജയപ്രകാശ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, ഒ. ശ്രീകുമാര്‍, രാജേഷ്, പി. സഞ്ജീവ്, കൃഷ്ണകുമാര്‍, മനോജ് കുമാര്‍ എന്നിവരുണ്ട്.