തിരുവനന്തപുരം: സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലുള്ള ഹോസ്റ്റലുകളിലേക്ക് ജില്ലാ തല സെലക്ഷന് നടത്തുന്നു. കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍ എന്നീ കായിക ഇനങ്ങളിലാണ് ട്രയല്‍ നടത്തുക. ഏഴ്, എട്ട് ക്ലാസുകളിലെ കായിക താരങ്ങള്‍ക്കും പ്ലസ് വണ്‍, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും സെലക്ഷനില്‍ പങ്കെടുക്കാം. ജൂലൈ 15ന് ഏഴ്, എട്ട് ക്ലാസുകളിലെ കായിക താരങ്ങള്‍ക്കും( ഇവര്‍ക്ക് 14 വയസ്സ് തികയാന്‍ പാടില്ല). ജൂലൈ 16ന് പ്ലസ് വണ്‍, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും സെലക്ഷന് നടക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അലോട്ട് ചെയ്യുന്ന അക്കാദമിയില്‍ പഠിക്കാന്‍ തയ്യാറുള്ളവരാവണം. സെലക്ഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 24 മണിക്കൂര്‍ മുമ്പ് നടത്തിയ ആന്റിജന്‍ പരിശോധന ഫലം നിര്‍ബന്ധമായും ഹാജരാക്കണം. കൂടാതെ ജനന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് പ്രധാനാധ്യാപകന്, പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, കായിക ഇനത്തില്‍ മികവ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുള്ള എന്ട്രികാര്ഡ് ലഭിച്ചവര്‍ക്ക് മാത്രമേ ധര്‍മ്മശാല യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടക്കുന്ന സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാന്‍ കഴിയൂ.
സ്കൂള്‍ ഹോസ്റ്റല്‍ സെലക്ഷനുള്ള കുറഞ്ഞ ഉയരം വോളിബോള്‍ ആണ്‍കുട്ടി-170 സെമി, പെണ്‍കുട്ടി-163 സെമി. പ്ലസ് വണ്‍, കോളേജ് ഹോസ്റ്റല്‍ സെലക്ഷന് വോളിബോള്‍ ആണ്‍കുട്ടി-185, പെണ്‍കുട്ടി-170. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2700485, 9947589546.