മനാമ: സ്പിന്നേഴ്സ് ക്രിക്കറ്റ് ടീം 8 -മത് ആനിവേഴ്സറിയും രണ്ടാമത് ജേഴ്സി പ്രകാശനവും നടന്നു. ഹൂറ അലോസ്ര റെസ്റ്റോറന്റെ ഹാളിൽ ടീം മാനേജർ റോഹൻ ഗുപ്തയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷൻ രക്ഷാധികാരി അഭിലാഷ് അരവിന്ദ് കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബഹറിൻ ക്രിക്കറ്റ് ടീം പ്ലെയർ പ്രശാന്ത് കുറുപ്പ് ജെഴ്സി പ്രകാശനം നടത്തി. സിനിയർ പ്ലെയർ സുധീപ്, മൊഹന്തി എന്നിവർ ചേർന്ന് ടീം അംഗങ്ങൾക്ക് ജേഴ്സി കൈമാറി. വിനോദ് ജോൺ കോർഡിനേറ്റ് ചെയ്ത ചടങ്ങിന് ടീം ക്യാപ്റ്റൻ സജിത്ത് നന്ദി അറിയിച്ചു.
