മനാമ: സ്വാതന്ത്ര്യ ലബ്ധിയുടെ 75-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആം ആദ്മി ബഹ്റൈൻ കമ്യുണിറ്റി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 24ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികൾ അറിയിച്ചു. “സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ ജൂനിയർ & സീനിയർ വിഭാഗങ്ങളിൽ നടത്തപ്പെടുന്ന ഈ പ്രസംഗ മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്.
രജിസ്റ്റർ ചെയ്യാനായി 34001428, 33411059 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ, ആം ആദ്മി കമ്യുണിറ്റി ബഹ്റൈൻ ഫേസ്ബുക്ക് പേജിൽ (https://www.facebook.com/aamadmiBh) കൊടുത്തിരിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
ആഗസ്റ്റ് 26ന് വൈകുന്നേരം 6.30 മുതൽ സഗയ റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പ്രധാന പ്രയോജകർ Qatar Engineering Limited [QEL] ആണ്.
ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന പൊതു സമ്മേളനത്തിൽ ഏറെക്കാലമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചു വരുന്ന വ്യക്തികളെ ആദരിക്കുന്നതിനോടൊപ്പം ബഹ്റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഈ സ്വാതന്ത്ര്യദിനാഘോഷ സംഗമത്തിലേക്ക് ബഹ്റൈനിലെ എല്ലാ ഇന്ത്യക്കാരെയും ആം ആദ്മി ബഹ്റൈൻ കമ്യുണിറ്റി ക്ഷണിക്കുന്നു.