തൃശ്ശൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം. ഇവര്‍ക്ക് ക്ഷേത്രത്തില്‍ രാവിലെ 4.30 മുതല്‍ 8.30 വരെ പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ്സ് വരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്ര പാരമ്പര്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും സൗകര്യമൊരുക്കുക. അഡ്വാന്‍സ് ബുക്കിംഗിലൂടെ ഒരു ദിവസം 300 പേര്‍ക്ക് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താനാണ് ഭരണസമിതി തീരുമാനം. ആഴ്ചയില്‍ പരമാവധി ഒരു തവണ ദര്‍ശനം നടത്താന്‍ ഈ സൗകര്യം ഉപയോഗിക്കാം. പാഞ്ചജന്യം, ശ്രീവത്സം, എക്സ്റ്റന്‍ഷന്‍ എന്നീ ഗസ്റ്റ് ഹൗസുകളില്‍ മുറികള്‍ക്ക് ബുക്കിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Trending
- സാറില്‍ വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
- ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ വിജയികളെ അനുമോദിച്ചു
- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്