തിരുവനന്തപുരം: നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്തിലേറെയായി നെടുമുടി വേണുവുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു.
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരില് ഒരാളായ വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. സിനിമാ സുഹൃത്തുക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു.