മാഡ്രിഡ്: കൊറോണ വ്യാപനത്തെ തുടർന്ന് സ്പെയ്നിൽ കർഫ്യൂ പ്രഖ്യാപിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആണ് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചത്. നിലവിൽ കർഫ്യൂ ആറുമാസത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രികാല യാത്രകൾ നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 52,010 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച ഇത് 45,000 ആയിരുന്നു. കൊറോണ കേസുകളുടെ ക്രമാതീതമായ വർധന രാജ്യത്തെ ആരോഗ്യ, സാമ്പത്തിക മേഖലകൾക്ക് വലിയ ആഘാതം ഉണ്ടായിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കൊറോണയുടെ ആരംഭത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം കേസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ യൂറോപ്യൻ പ്രദേശങ്ങളിലും കൊറോണ കേസുകൾ വർധിക്കുന്നു. അതുകൊണ്ടാണ് കർഫ്യൂ പ്രഖ്യാപിക്കുന്നതെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.