
മനാമ: കൊച്ചിയിലെ ഹോളിഡേ ഇന്നിൽ ഇൻഫ്രെയിം മീഡിയ ലാബും പൂണൂലിൽ സിൽക്സും ചേർന്ന് നടത്തിയ മിസിസ് മലയാളി 2022-ന്റെ ടൈറ്റിൽ ജേതാവായി സോണിയ വിനുവിനെ തിരഞ്ഞെടുത്തു. പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ദാലു കൃഷ്ണദാസാണ് ഷോയുടെ കൊറിയോഗ്രാഫ് ചെയ്തത്.

മേക്കപ്പ് ആർട്ടിസ്റ്റും മോഡലും സോഷ്യൽ മീഡിയ എന്റർടെയ്നറും ആണ് സോണിയ വിനു. അവരുടെ ഭർത്താവ് വിനു വിൻസെന്റ് ബഹ്റൈനിലെ ഒരു ഇന്റീരിയർ ഡിസൈനിംഗ് സ്ഥാപനത്തിൽ ഡോക്യുമെന്റ് കൺട്രോളറാണ്. മകൻ 4 വയസുകാരൻ ടെഡ്രിക് വിനു. സോണിയ വിനുവിനെ കൂടാതെ മറ്റ് 19 മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.



