ഷാര്‍ജ: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന് ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തിങ്കളാഴ്ച യു.കെയില്‍ വെച്ച് മരണപെട്ടു.39 വയസു ആയിരുന്നു. ഷാർജ അർബൻ പ്ലാനിങ് കൗൺസിൽ ചർമം ആയിരുന്നു.ഷാര്‍ജ ഭരണാധികാരിയുടെ മകന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ചുകൊണ്ട് യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്, മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും പ്രസിഡന്റ് ഉത്തരവിട്ടു. ഇക്കാലയളവില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.നേരത്തെ ഷാര്‍ജ എമിറേറ്റില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. വിദേശത്ത് നിന്ന് മൃതദേഹം എത്തിക്കുന്ന ദിവസം മുതല്‍ മൂന്ന് ദിവസത്തേക്കായിരുന്നു ഷാര്‍ജയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നത്.
Trending
- ബഹ്റൈനിൽ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
- സ്റ്റാർവിഷൻ ഇവെന്റിസിൻറെ ബാനറിൽ ബൃന്ദാവനി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറ്റം മെയ് 3 ന്
- ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെയും ഏഷ്യയിലെയും മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്
- ICRF വ്യത്യസ്തതയോടെ 2024 അന്താരാഷ്ട്ര തൊഴിൽ ദിനം ആഘോഷിച്ചു
- ഇരുചക്ര വാഹനങ്ങളില്‍ അമിതമായി ഭാരം കയറ്റരുത്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
- അടുത്ത മാസം ട്രയൽ റൺ, വിഴിഞ്ഞം തുറമുഖം തുറക്കുന്നു, സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് മന്ത്രി വി.ൻ.വാസവൻ
- മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ
- കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്