വർക്കല: ഏണാർവിള കോളനിയിൽ മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ അച്ഛനെ തലയ്ക്കടിച്ചു മകൻ കൊലപ്പെടുത്തുകയായിരുന്നു. വർക്കല ചെമ്മരുതി പഞ്ചായത്തിൽ ഏണാർവിള കോളനിയിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30 മണിക്കാണ് കൃത്യം നടന്നത്. കല്ല് വിള വീട്ടിൽ 65 കാരനായ സത്യൻ ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം കോളനിയിൽ മരണപ്പെട്ട സത്യനും ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ കുഴഞ്ഞുവീണു ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ച സമയം ഡോക്ടർ മരണപ്പെട്ട പോയതായി പോലീസിൽ ഇതിൽ വിവരം ആശുപത്രിയിൽ നിന്നും അറിയിക്കുകയായിരുന്നു.

മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഫോറൻസിക് സയൻസ് ടീമിനെ സംഭവസ്ഥലത്ത് എത്തിച്ച് വിശദമായ പരിശോധന നടത്തിയതിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ കണ്ടെത്തലിൽ നിന്നും വിശദമായ പരിശോധനയുടെയും സംഭവ സ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന ആളുകളുടെ മൊഴികളിൽ നിന്നും മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു
ഞായറാഴ്ച വൈകിട്ട് 5 മണിയോടുകൂടി സത്യൻ മദ്യപിച്ച് വീട്ടിലെത്തുകയും, മകൻ സതീഷും ആയി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.

സത്യൻ മകനെ മർദ്ധിക്കുകയും വെട്ടുകത്തി കഴുത്തിൽ വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുവരും വഴക്ക് ആവുകയും മകൻ ചുറ്റി യിൽ വച്ച് തലയ്ക്ക് അടിക്കുകയും തുടർന്ന് ബോധം നഷ്ടപ്പെട്ട സത്യനെ കഴുത്തു അമർത്തി ശ്വാസം മുട്ടിക്കുക യും ചെയ്തു അയൽക്കാരും നാട്ടുകാരും ചേർന്നു ആശുപത്രിയിൽ എത്തിക്കുംമ്പോഴേക്കും ജീവൻ ഉണ്ടായിരുന്നില്ല. . നാട്ടുകാർ തന്നെയാണ് പോലീസിലും വിവരം അറിയിച്ചത് . സംഭവം നടക്കുമ്പോൾ സത്യന്റെ ഭാര്യ ശോഭന വീട്ടിൽ ഉണ്ടായിരുന്നു. സ്ഥിരം വഴക്ക് ആയതിനാൽ ഇവർ ശ്രദ്ധിക്കാതെ വീടിന് പിറകിൽ ഇരുന്ന് പാത്രങ്ങൾ കഴുകുകയായിരുന്നു.

സഹോദരി ശ്യാമളയാണ് വിവരം അറിഞ്ഞു എത്തിയതും മറ്റുള്ളവരെ വിളിച്ച് ആശുപത്രിയിൽ ആംബുലൻസ് വിളിച്ച് പ്രവേശിപ്പിച്ചതും സതീഷിനെ നെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായ ചോദ്യം ചെയ്തതിൽ അച്ഛൻറെ ഉപദ്രവം സഹിക്ക വയ്യാതെ അച്ഛനെ തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്ന് സമ്മതിക്കുകയായിരുന്നു ചെയ്തു. കൊലയ്ക്കുപയോഗിച്ച ചുറ്റിക പോലീസ് തെളിവെടുപ്പിനിടയിൽ കണ്ടെടുത്തു.
മരണപ്പെട്ട സത്യനും മകനും തട്ടിന്റെ പണിക്കാരാണ്. അച്ഛനും മകനും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ട്. തിരുവനന്തപുരം എസ്പി ഡോക്ടർ ദിവ്യ വി ഗോപിനാഥൻറെ നേതൃത്വത്തിൽ വർക്കല ഡിവൈഎസ്പി നിയാസ് പി അയിരൂർ പോലീസ് എസ് എച്ച് ഒ ശ്രീജേഷ് വി കെ, എസ് ഐ മാരായ സജീവ് ആർ, സജിത്ത്, എ എസ് ഐ മാരായ സുനിൽ കുമാർ, ഇതിഹാസ് നായർ, പോലീസ് ഉദ്യോഗസ്ഥരായ സുജീഷ് കുമാർ, രഞ്ജിത്ത്, സജീവ്, സുഗുണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
