തിരുവനന്തപുരം: വർക്കല ഇടവയിൽ അമ്മയെ മർദ്ദിച്ച മകൻ പിടിയിലായി. മകൻ റസാഖിനെയാണ് അയിരൂർ പൊലീസ് പിടികൂടിയത്. പാറപ്പുറം പ്രദേശത്തെ ഒരു വയലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വയലിൽ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതൈനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി റസാഖിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൊഴി രേഖപ്പെടുത്തിയതിനു ശേഷമേ അറസ്റ്റ് ഉണ്ടാവൂ.
[embedyt] https://www.youtube.com/watch?v=nsvGLRyaFb8[/embedyt]
അതേസമയം, മാതാവിന് ഇയാൾക്കെതിരെ പരാതിയില്ല എന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. മകനെതിരെ മൊഴി നൽകാൻ മാതാവ് തയ്യാറാവുമോ എന്നതിനനുസരിച്ചേ കേസ് മുന്നോട്ടുപോകൂ. മാതാവ് മൊഴി നൽകിയില്ലെങ്കിൽ പൊലീസ് സ്വമേഥയാ കേസെടുക്കും.
ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ മർദ്ദിക്കുന്ന മകൻ റസാക്കിന്റെ ചിത്രങ്ങൾ സഹോദരിയാണ് ക്യാമറയിൽ പകർത്തിയത്. സംഭവത്തിന് ശേഷം റസാഖ് ഒളിവിലായിരുന്നു. നിലത്തിരിക്കുന്ന അമ്മയെ മകൻ ചവിട്ടുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.