ന്യൂഡൽഹി: സൈനികർക്കോ അവരുടെ കുടുംബാംഗങ്ങളോ ചൈനീസ് ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിലാണിത്.
ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങളിൽ നിർമ്മിച്ച ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും തടയണം. ചൈനീസ് നിർമിത മൊബൈൽ ഫോണുകളിൽ വിവിധ മാൽവെയറുകളും സ്പൈവെയറുകളും കണ്ടെത്തിയിട്ടുണ്ട്. നിരവധി സൈനികരുടെ ഫോണുകളിൽ നിന്ന് രഹസ്യാന്വേഷണ ഏജൻസികൾ ഇത്തരം സംശയാസ്പദമായ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.