തിരുവനന്തപുരം: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജപ്ലാന്റ് സ്ഥാപിക്കുന്ന ‘സൗരതേജസ്’ പദ്ധതിയില്‍ അനേര്‍ട്ട് വഴി രജിസ്റ്റര്‍ ചെയ്യാം. രണ്ടു മുതല്‍ മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനവും മൂന്ന് മുതല്‍ പത്ത് കിലോവാട്ട് വരെയുള്ളവയ്ക്ക് 20 ശതമാനവും സബ്സിഡി ലഭിക്കും. www.buymysun.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടാതെ അനെര്‍ട്ടിന്റെ പി.എം.ജിയിലിലുള്ള ജില്ലാ ഓഫീസില്‍ സ്പോട്ട് രജിസ്ട്രേഷന് സൗകര്യവുമുണ്ട്.
വൈദ്യുതി ബില്‍, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കണമെന്ന് അനെര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-0471 2304137, 9188119401.
