എറണാകുളം: ലഹരി വിപത്തുകൾക്കെതിരെ സമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് എക്സൈസ് അഡീ. കമ്മീഷണർ ഡി. രാജീവ് ഐ.ഒ.എഫ്.എസ് അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷനും കുടുംബ ശ്രീയും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണം ‘ജാഗ്രത’യുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ സ്വാധീനം പുതുതലമുറയിൽ ഭീതിജനകമായ വിധം വർധിക്കുന്നുണ്ട്. അതിൽ ആൺ-പെൺ ഭേദമില്ല. ഇതിനെതിരെ കൂട്ടായ പ്രതിരോധ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ചടങ്ങിൽ കുടുംബശ്രീ മിഷൻ ജില്ല അസി. കോർഡിനേറ്റർ റജീന ഹാഷിം അധ്യക്ഷത വഹിച്ചു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ. സുധീർ ആമുഖ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ.ടി.മണി പദ്ധതി വിശദീകരണം നടത്തി. തുടർന്ന് ലഹരിയും മാനസീക ആരോഗ്യവും എന്ന വിഷയത്തിൽ മൂവാറ്റുപുഴ വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസ് നയിച്ചു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ സ്വാഗതവും സ്മിത മനോജ് നന്ദിയും പറഞ്ഞു. വെബിനാറിൽ 200 കുടും ബശ്രീ അംഗങ്ങൾ പങ്കെടുത്തു.
പ്രചാരണത്തിന്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ വെബിനാറുകൾ, വിജിലൻറ് ഗ്രൂപ്പുകൾക്ക് പരിശീലനം, പഠനക്ലാസുകൾ,പ്രചാരണ പ്രവർത്തനങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ,തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണങ്ങൾ എന്നിവയും നടക്കും.