മനാമ:ഈ കൊറോണക്കാലത്തു ബഹ്റൈനിലെ മലയാളികൾക്ക് ഏറെ സഹായം ചെയ്തവരിൽ മുന്നിലാണ് കെ. എം. സി. സിയും,ബി.കെ.എസ്.എഫും, നിര്ധനര്ക്കായി ഫുഡ് കിറ്റുകൾ,ഇഫ്താർ കിറ്റുകൾ, മെഡിസിൻ, മാസ്ക് ഉൾപ്പടെ നിരവധി കാരുണ്യാ പ്രവർത്തനങ്ങൾ. ഇക്കൂട്ടർ ചെയ്ത ഏറ്റവും ധൈര്യപൂർവ്വമായ സാമൂഹിക പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചതാണ് ബഹ്റൈൻ എയർപോർട്ടിലെ സഹായങ്ങൾ. ജാതിമത രാഷ്ട്രിയ വ്യത്യാസമില്ലാതെ ഇവർ അവിടെ സഹായങ്ങൾ ചെയ്തു. എന്നാൽ വാർത്തകളിലോ സോഷ്യൽ മീഡിയകളിലോ “മികച്ച സാമൂഹിക പ്രവർത്തകൻ”, “സംഘടനകളുടെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ്” ഒക്കെ വാങ്ങിയ ഭൂരിഭാഗം പേരും അവിടെ ഉണ്ടായിരുന്നില്ലയെന്നതും ശ്രദ്ധേയമായിരുന്നു.
എന്നാൽ ബഹ്റൈനിൽ നിന്നും കോഴിക്കോട്ടേക്ക് പോയവരിൽ കൊറോണ സ്ഥിതികരിച്ച പശ്ചാത്തലത്തിൽ ഈ സാമൂഹിക പ്രവർത്തകരോട് ഒന്നേ പറയാനുള്ളു…..ജാഗ്രതൈ. എയർപോർട്ടിൽ എത്തുന്ന യാത്രക്കാരുമായി അടുത്ത് ഇടപഴുകുന്ന നിങ്ങളും സുരക്ഷകൾ പാലിക്കണം. പ്രത്യേയ്കിച്ചും ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെയും,ആഭ്യന്തര മന്ത്രാലയത്തിന്റെയും നിബന്ധനകളും മുന്നറിയിപ്പും. നിങ്ങളുടെ സഹായങ്ങൾ ആവശ്യമായ നിരവധിപേർ ഇനിയും നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്….ജാഗ്രതൈ..