
മനാമ: 63 വർഷത്തെ ബഹ്റൈൻ പ്രവാസജീവിതം പൂർത്തിയാക്കി അമേരിക്കയിലേക്ക് യാത്രയാകുന്ന പ്രസിദ്ധ സാമൂഹികപ്രവർത്തക ഫ്ലോറിൻസ് മത്തയാസിന് കേരള കാത്തലിക് അസോസിയേഷൻ യാത്രയയപ്പ് നൽകി. കെ.സി.എയിൽ നടന്ന യോഗത്തിൽ ബഹ്റൈൻ കേരളസമാജം, കേരള കാത്തലിക് അസോസിയേഷൻ, യുനൈറ്റഡ് പാരന്റ്സ് പാനൽ എന്നീ സംഘടനകൾ മെമന്റോ നൽകി ആദരിച്ചു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. കെ.സി.എ കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ നന്ദി പറഞ്ഞു.

