മനാമ: ജനാധിപത്യത്തിൻ്റെ നാലാം തൂണായ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടാനുള്ള നീക്കം ഭരണഘടനാവിരുദ്ധവും അപലപനീയവുമാണെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ നാവരിയുന്നിടത്ത് ജനാധിപത്യം അവസാനിക്കുന്നു. സത്യം വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് രാജ്യം പിന്തുടർന്ന് വന്ന ജനാധിപത്യ സ്വാതന്ത്ര്യ മൂല്യങ്ങൾക്ക് എതിരാണ്.
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും നിലനിൽക്കുന്നില്ലെങ്കിൽ ഭരണഘടനാ മൂല്യങ്ങളാണ് തകരുന്നത്.
മീഡിയ വൺ ചാനലിൻറെ സ്ംപ്രേഷണം വീണ്ടും തടഞ്ഞ ജനാധിപത്യ ഭരണഘടനാ വിരുദ്ധ നിലപാടിൽനിന്ന് സർക്കാർ പിന്മാറണം. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ജനാധിപത്യ സമൂഹത്തിൻറെ ഐക്യനിര ഉയർന്നുവരണമെന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
