മനാമ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, പ്രവാസി പുനരധിവാസത്തിന് സ്പെഷൽ പാക്കേജ് നടപ്പിലാക്കുക, തൊഴിൽ നഷ്ടപ്പെട്ടവർക്കായി പ്രത്യേക പുനരധിവാസ പദ്ധതി ആവിഷ്കരിക്കുക, വിദേശങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കായി പ്രത്യേക ധനസഹായ പാക്കേജ് നടപ്പിലാക്കുക, വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ട് ദൈനംദിന – യാത്രാ ചിലവുകൾക്ക് പ്രയാസപ്പെടുന്ന പ്രവാസികൾക്ക് എംബസികൾക്ക് കീഴിലുള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്തുക, വിദേശങ്ങളിലേക്കുള്ള യാത്രാ പ്രശ്ന പരിഹാരത്തിന് നയതന്ത്ര ഇടപെടൽ നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി പ്രവാസി വെൽഫെയർ ഫോറം സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം ഇന്ന് (ആഗസ്റ്റ് 13 വെള്ളി) ബഹ്റൈൻ സമയം വൈകുന്നേരം 4.30 ന് വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും.
കേരളത്തിലും വിദേശങ്ങളിലുമായി 10 സമരവേദികളിൽ നടക്കുന്ന പ്രവാസി പ്രക്ഷോഭം യൂട്യൂബ് ലൈവ് വഴി പ്രക്ഷേപണം ചെയ്യും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉൽഘാടനം ചെയ്യുന്ന പ്രവാസി പ്രക്ഷോഭത്തിൽ പ്രവാസി സംഘടനാ നേതാക്കളും ആക്ടിവിസ്റ്റുകളും പങ്കെടുക്കും.
നാടിൻ്റെ നട്ടെല്ലായ പ്രവാസികളുടെ അവകാശ പോരാട്ടത്തിൽ മുഴുവൻ പ്രവാസികളും പങ്കാളികളാകാൻ സോഷ്യൽ വെൽഫെയർ അസസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് അഭ്യർത്ഥിച്ചു.
You tube Link
https://youtu.be/wc_0HmyElYw