മനാമ: സ്നേഹ റിക്രിയേഷൻ സെന്റർ വാർഷിക ദിനം ആഘോഷിച്ചു. റാമീ ഗ്രാൻഡ് സീഫിലെ അക്കേഷ്യ ബോൾറൂമിൽ നടന്ന പരിപാടിയിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും അദ്ദേഹത്തിന്റെ ഭാര്യ മോണിക്ക ശ്രീവാസ്തവയും മുഖ്യാതിഥികളായിരുന്നു. ഐഎൽഎ അംഗവും സ്നേഹ വളണ്ടിയറുമായ ആരതി ഫഡ്കെ രചനയും സംവിധാനവും നിർവ്വഹിച്ച സ്റ്റോറി സ്കിറ്റ് സ്നേഹയിലെ കുട്ടികൾ അവതരിപ്പിച്ചു. ആശാദീപ് ബാൽവള്ളി സ്കിറ്റിനുവേണ്ട വേദി ഒരുക്കി.
കുട്ടികളുടെ നൃത്ത പരിപാടികളും അരങ്ങേറി. വാർഷിക ദിനാചരണത്തിന്റെ ഭാഗമായി എല്ലാ സന്നദ്ധ പ്രവർത്തകർക്കും സഹായികൾക്കും സർട്ടിഫിക്കറ്റും മെമന്റോയും നൽകി. കൂടാതെ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. റാഫിൾ നറുക്കെടുപ്പും ഗെയിമുകളും പരിപാടിയുടെ ഭാഗമായി നടന്നു.