
മനാമ: ബഹറിൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഗുരുദേവനെ സ്തുതിച്ചുകൊണ്ടുള്ള എന്റെ ഗുരുദേവൻ എന്ന പുതിയ ആൽബത്തിന്റെ സിഡി പ്രകാശനം എസ്.എൻ.സി.എസ് സൽമാനിയയിൽ വെച്ച് നടന്നു. യോഗത്തിൽ എസ്.എൻ.സി.എസിന്റെ കുടുംബാംഗങ്ങളെ സാക്ഷിയാക്കി ചെയർമാൻസുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി വി. ആർ സജീവൻ തുടങ്ങിയവർ നേതൃത്വം നൽകികൊണ്ടാണ് സിഡി പ്രകാശനവും വീഡിയോ പ്രകാശനവും നടത്തിയത്. ബഹ്റൈൻ പ്രവാസി സുനിൽ കുമാർ ആണ് ഇതിന് സംവിധാനം കൊടുത്തിരിക്കുന്നത്. വരികൾ എഴുതി സംഗീതം കൊടുത്തത് ബിജി തോമസാണ്. ആർ മോഹനൻ മാഷും സംഘവും പാടിയ ഈ ഗാനം ‘ബാബ ആമി മലയാളം യൂ ട്യൂബ് ചാനലിൽ’ കൂടെ റിലീസ് ചെയ്തു.


