മനാമ: എസ്. എൻ. സി. എസിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 7 മുതൽ 15 വരെ വിപുലമായി ആഘോഷിക്കുന്നു. നവരാത്രി മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ ഗ്രൂപ്പ് ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ പ്രസാദ് നിർവഹിച്ചു. എസ്. എൻ. സി. എസ് ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും, കോർഡിനേറ്റർ ഷൈജു കൂരൻ ആശംസയും, ജനറൽ കൺവീനർ വിപിൻ പൂക്കോട്ടി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി.
നവരാത്രി മഹോത്സവതോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം 7:30 മുതൽ പ്രത്യേക നവരാത്രി ദിന പ്രാർത്ഥനും പൂജയും, പ്രസാദവും ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബർ 15 തീയതി വെള്ളിയാഴ്ച വിജയ ദശമി നാളിൽ രാവിലെ 8 മണി മുതൽ കുരുന്നുകൾക്ക് അഡ്വക്കേറ്റ്: സതീഷ് കുമാർ (മലയാളം പാഠശാല അധ്യാപകൻ, പ്രാർത്ഥന ക്ലാസ്സ് അധ്യാപകൻ) വിദ്യാരംഭം കുറിക്കും. വിദ്യാരംഭം കുറിക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
വിപിൻ പൂക്കോട്ടി – 36671533(ജനറൽ കൺവീനർ)
പ്രസാദ് വാസു – 39040964 (അസിസ്റ്റന്റ് സെക്രട്ടറി)
ഷൈജു – 33936871(ലൈബ്രറിയൻ)
വിജയദശമി ദിനം (15/10/2021-വെള്ളിയാഴ്) വൈകുന്നേരം 5.30 മുതൽ സമാപന സമ്മേളനവും, വിവിധ കലാപരിപാടികളും, സംഗീത കച്ചേരിയും ഉണ്ടായിരിക്കുന്നതാണ്. നവരാത്രി ദിനാഘോഷങ്ങൾ ഗവണ്മെന്റ് നിഷ്കർഷിച്ചിട്ടുള്ള കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും നടക്കുന്നത്.