മനാമ: എസ്. എൻ. സി. എസിൽ ഈ വർഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിജയദശമി ദിനത്തിൽ രാവിലെ നടന്ന വിദ്യാരംഭത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.
അഡ്വ: സതീഷ് കുമാർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി
ജാതിമത ഭേദമന്യേ നിരവധി കുരുന്നുകൾ എസ്. എൻ. സി. എസിൽ ആദ്യാക്ഷരം കുറിക്കുവാൻ എത്തിച്ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ എസ്. എൻ. സി. എസ് ഡയറക്ടർ ബോർഡ് അംഗങ്ങളും, കുടുംബാംഗങ്ങളും വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തുടർന്ന് വൈകുന്നേരം നടന്നനവരാത്രി മഹോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ. ജി. ബാബുരാജൻ മുഖ്യാതിഥിയായി പങ്കെടുത്തു. എസ്. എൻ. സി. എസ് ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി പ്രസാദ് വാസു, കോർഡിനേറ്റർ ഷൈജു കൂരൻ, ഗുരുനാഥൻ അഡ്വ: സതീഷ് കുമാർ എന്നിവർ ആശംസയും, ജനറൽ കൺവീനർ വിപിൻ പൂക്കോട്ടി നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത കച്ചേരിയും, വിവിധ കലാ പരിപാടികളും അരങ്ങേറി.