കൊച്ചി: കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ വാടക കുടിശികയുടെ പേരില്‍ 12 കമ്പനികളെ സ്മാര്‍ട്സിറ്റിയിൽ നിന്ന് പുറത്താക്കി. കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്കുന്നതില് വീഴ്ച്ചവരുത്തരുതെന്ന കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് സ്മാര്‍ട്സിറ്റി ലിമിറ്റഡിന്റെ നടപടി. സ്മാര്‍ട് സിറ്റിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിയ്ക്കാനൊരുങ്ങുകയാണ് കമ്പനികള്‍.
കോവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഐടി കമ്പനികള്‍ക്ക് വാടകയില്‍ ഇളവ് നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. 10000 സ്വകയര്‍ ഫീറ്റ് വരെയുള്ള കമ്പനികള്‍ക്ക് 3 മാസത്തെ വാടക പൂര്‍ണ്ണമായും ഒഴിവാക്കി. എന്നാല്‍ സ്മാര്‍ട് സിറ്റി പ്രദേശത്തെ കമ്പനികള്‍ക്ക് ഈ ഇളവ് ലഭിച്ചില്ല.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
സ്മാര്‍ട് സിറ്റി ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റിഡിന്റെ നിലപാടിനെതിരെ കമ്പനികള്‍ കോടതിയെ സമീപിച്ചിരിക്കെയാണ് 12 സ്ഥാപനങ്ങളെ പുറത്താക്കികൊണ്ടുള്ള നടപടി. കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി വാടക നല്‍കാത്തതാത് പുറത്താക്കാന്‍ കാരണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
സ്മാര്‍ട് സിറ്റി പ്രൈവറ്റ് ലിമിറ്റഡുമായി 6 വര്‍ഷത്തെ കരാറാണ് കമ്പനികള്‍ ഒപ്പുവെച്ചിരിയ്ക്കുന്നത്. ഇതില്‍ 3 വര്‍ഷം ലോക് ഇന്‍ പീരീഡാണ്. ഇക്കാലയളവില്‍ ഏതെങ്കിലും കമ്പനി സ്വയം പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ പോലും 3 വര്‍ഷത്തെയും വാടക തുക കമ്പനികള്‍ നല്‍കേണ്ടി വരും. 15 ലക്ഷം മുതല്‍ ഒന്നര കോടി രൂപ വരെ ഓരോ വര്‍ഷവും സ്മാര്‍ട് സിറ്റിയ്ക്ക് വാടകയായി കമ്പനികള്‍ നല്‍കുന്നത്. പുറത്താക്കല്‍ നോട്ടീസ് നല്കിയ സാഹചര്യത്തില്‍ ഉയര്‍ന്ന തുക നല്‍കേണ്ടി വരുന്നത് കമ്പനികള്‍ക്ക് വലിയ ബാധ്യതയാകും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടകയാണ് കമ്പനികള്‍ നല്‍കാനുള്ളത്. തുടര്‍ന്നുള്ള മാസങ്ങളില്‍ വാടക നല്കുന്നതില് വീഴ്ച്ച വരുത്തിയിട്ടുമില്ല. ഐടി കമ്പനികള്‍ക്ക് വാടക ഇളവ് നല്‍കണമെന്ന ആദ്യം ഇറക്കിയ ഉത്തരവ് തിരുത്തിയ സര്‍ക്കാര്‍ പിന്നീട് സ്വകാര്യ സ്ഥാപനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി ചെയർമാനായ സ്മാർട് സിറ്റിയിൽ പോലും ആനുകൂല്യം ലഭിച്ചതുമില്ല.