മനാമ: വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ സ്മാർട്ട് ക്ലാസ് മുറികൾ സജ്ജമാക്കി. ഇന്ത്യൻ സ്കൂളിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ വ്യവസായ പ്രമുഖൻ ലാൽചന്ദ് ഗജാരിയായാണ് സ്മാർട്ട് ടിവികൾ സ്പോൺസർ ചെയ്തത്. വിശിഷ്ടാതിഥികളുടെയും സ്റ്റാഫുകളുടെയും സാന്നിധ്യത്തിൽ ഗജാരിയാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിജയ് ബൊലൂർ സ്മാർട്ട് ക്ലാസൂം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ 20 സ്മാർട്ട് ടിവികൾ സംഭാവന നൽകിയ സുമനസിനു നന്ദി അറിയിച്ചു.
സ്മാർട് ക്ലാസ് റൂമുകൾ സജ്ജമാക്കാൻ പങ്കുവഹിച്ച റിഫ കാമ്പസ് ഡിസിപ്ലിൻ കോർഡിനേറ്റർ ശർമിള ജെയിനിനെ അദ്ദേഹം അഭിനന്ദിച്ചു. ശിശു സൗഹൃദ പഠന അനുഭവങ്ങളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ യാത്രയെ സമ്പന്നമാക്കാൻ സ്മാർട്ട് ക്ലാസ് മുറികൾ ഉപകരിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.