
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയെ അല്‍ റഫാ ഏരിയയുമായി (റൗണ്ട് എബൗട്ട് 18) ഫ്ളൈഓവറിനടുത്ത് ബന്ധിപ്പിക്കുന്ന ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയിലെ വടക്കോട്ട് മനാമയിലേക്കുള്ള സ്ലോ ലെയ്ന്‍ സെപ്റ്റംബര്‍ 12ന് പുലര്‍ച്ചെ 12.30 മുതല്‍ സെപ്റ്റംബര്‍ 14ന് പുലര്‍ച്ചെ 5 വരെ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും മരാമത്ത് മന്ത്രാലയവും അറിയിച്ചു.
ഗതാഗതത്തിനായി രണ്ടു ലെയ്നുകള്‍ നല്‍കും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മരാമത്ത് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
