മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നൂറോളം കേന്ദ്രങ്ങളിൽ നടന്നുവരുന്ന എസ് കെ എസ് എസ് എഫ് മനുഷ്യജാലികയുടെ ഭാഗമായി പതിനേഴാമത്തെ സംഗമമാണ് ബഹ്റൈനിൽ സംഘടിപ്പിക്കുന്നത്.
എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായും , സമസ്തയുടെ കീഴിലുള്ള ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്നും മത ഭൗതിക സമന്വയ പഠനം പൂർത്തിയാക്കിയ ബഹുഭാഷാ പണ്ഡിതനും വാഗ്മിയും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയുമായ അൻവർ മുഹ്യുദ്ധീൻ ഹുദവി രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയത്തെ അധികരിച്ച് സംസാരിക്കും.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക 2024 ന്റെ പ്രോസ്റ്റർ ഡോക്ടർ സാലിം ഫൈസി കൊളത്തൂർ എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് നൽകിക്കൊണ്ട് നിർവഹിച്ചു തുടർന്ന് ഏരിയ പ്രചരണവുമായി ചലോ ജാലികയും നടക്കും. പ്രസ്തുത പരിപാടിയിൽ ബഹ്റൈനിലെ മറ്റു മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് പ്രമുഖരും സമസ്തയുടെ കേന്ദ്ര ഏരിയ നേതാക്കളും എസ്കെഎസ്എസ്എഫ് വിഖായയുടെ അംഗങ്ങളും മറ്റു പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.