മനാമ: എസ് കെ എസ് എസ് എഫ് ബഹ്റൈൻ “ഒരു ജീവനായി ഒരു തുള്ളി രക്തം” എന്ന ശീർഷകത്തിൽ കിംഗ് അഹമ്മദ് ഹോസ്പിറ്റലിൽ നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് അഭിനന്ദന പത്രവും, ഉപഹാരവും ലഭിച്ചു.
വേൾഡ് ബ്ലഡ് ഡോണർ ഡേയോട് അനുബന്ധിച്ച് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ: ബ്രിഗേഡിയർ ജനറൽ(പ്രൊഫ ) ഹിഷാം യൂസുഫ് അലി ഹസനിൽ നിന്നും സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ് സാഹിബ് ഉപഹാരം ഏറ്റുവാങ്ങി. എസ് കെ എസ് എസ് എഫ് ബഹ്റൈൻ ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കുണ്ടറയും ചടങ്ങിൽ പങ്കെടുത്തു.