മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “സ്വാതന്ത്ര്യ ചത്വരം ” രാഷ്ട്ര സ്നേഹത്തിന്റെ അസുലഭ നിമിഷങ്ങളുടെ സംഗമവേദിയായി.
ഹാഫിദ് ശറഫുദ്ധീൻ മൗലവിയുടെ ഖുർആൻ പാരായണത്തോടെ ആരംഭം കുറിച്ചു. നവാസ് കൂണ്ടറ സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. സജീർ പന്തക്കൽ പ്രതിജ്ഞ വചനം ചൊല്ലി കൊടുത്തു.
പ്രമേയ പ്രഭാഷണം നടത്തിയ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ സ്വാതന്ത്ര്യ സമരകാലത്തെ ചരിത്രത്തിന്റെ നാൾ വഴികളിൽ സമുദായത്തിന്റെ പങ്കും, ഇതര മതത്തിലേ സമരസേനാനികളുടേയും ധീരമായ ഇടപെടലുകളും ജീവത്യാഗങ്ങളും സദസ്സിനേ ഉണർത്തി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈനിന് വേണ്ടി സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഫലകം നൽകി ആദരിച്ചു.
സമസ്ത ബഹ്റൈൻ ആക്ടിംഗ് ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബ് , കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഓ.കെ കാസിം, ഒഐസിസി പ്രതിനിധി രാജു കല്ലും പറസിൽ , പ്രതിഭ പ്രതിനിധി പ്രദീപ് എന്നിവർ ആശംസകൾ നേർന്നു.
സമസ്ത ബഹ്റൈൻ കേന്ദ്ര ,ഏരിയ നേതാക്കൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ ,
എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. ക്ഷണം സ്വീകരിച്ച് ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയത്തിയ മുഴുവൻ ദേശസ്നേഹികളോടും സംഘടകൾ കൃതജ്ഞത അറിയിക്കുന്നു.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മനവും, പരിസ്ഥിതി ദിനാചരണത്തിൽ നടത്തിയ അടികുറിപ്പ് മത്സര വിജയികൾക്കുള്ള സമ്മനവും വിതരണം ചെയ്തു. ആത്മർത്ഥ സേവനത്തിന് മജീദ് ചോലക്കോടിനെ വിഖായ വളണ്ടിയർസ് ആദരിച്ചു.
മുഹമ്മദ് മോനു ചാലിയത്തിന്റെ നന്ദി പ്രകാശനത്തോടെ സ്വാതന്ത്ര്യ ചത്വരത്തിന് പരിസമാപ്തി കുറിച്ചു.