മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ഇന്ന് (വെള്ളിയാഴ്ച) രാത്രി 8.00ന് ഓണ്‍ലൈനില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ സത്താര്‍ പന്തല്ലൂര്‍, വി.ഡി സതീഷന് എംഎല്‍എ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.
‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി 75 കേന്ദ്രങ്ങളിലാണ് എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി മനുഷ്യ ജാലിക സംഗമങ്ങള്‍ സംഘടിപ്പിച്ചത്.
ഇതിന്റെ ഭാഗമായാണ് ബഹ്റൈനിലും വെള്ളിയാഴ്ച മനുഷ്യ ജാലിക സംഗമം സംഘടിപ്പിക്കുന്നതെന്നും ബഹ്റൈനിലെ പ്രത്യേക സാഹചര്യത്തില്‍ ഇത്തവണ സൂം അപ്ലിക്കേഷനിലൂടെയാണ് പ്രോഗ്രാമെന്നും സംഘാടകര്‍ അറിയിച്ചു.
ചടങ്ങ് സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ബഹ്റൈന്‍ നേതാക്കള്‍ക്കു പുറമെ നാട്ടിലെയും ബഹ്റൈനിലെയും പ്രമുഖ വ്യക്തികളും പങ്കെടുക്കും. പ്രോഗ്രാമിന്റെ തത്സമയ സംപ്രേഷണം https://www.facebook.com/SKSSFMediaBahrain പേജില്‍ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3341 3570.