കോഴിക്കോട്: കോഴിക്കോട് ആറു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അയൽവാസിയും പിതാവിന്റെ സുഹൃത്തുമായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച്ച രാത്രി പെൺകുട്ടിയുടെ അച്ഛനും സുഹൃത്തും മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കുണ്ടാക്കി. തുടർന്ന് കുട്ടിയുടെ അമ്മ വീട്ടിൽ നിന്നും ഇറങ്ങി പോയി. ഭാര്യയെ കാണാതായാതോടെ കുട്ടിയുടെ അച്ഛൻ ഇവരെ അന്വേഷിച്ചിറങ്ങി. രാത്രി 11. 30 ഓടെ അച്ഛനും അമ്മയും വീട്ടിൽ തിരിച്ചെത്തിയതോടെയാണ് കുട്ടി അവശ നിലയിൽ കിടക്കുന്നത് കണ്ടത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുകളുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ കുഞ്ഞ് അബോധാവസ്ഥയിലാണ്.
Trending
- ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരടങ്ങിയ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം
- സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
- ബഹ്റൈനും തുര്‍ക്കിയും പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവച്ചു
- കാരണവർ കൊലക്കേസ് പ്രതി ഷെറിന് കിട്ടിയത് വിഐപി പരിഗണന; സഹതടവുകാരി
- കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്
- കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; അനില്‍ ആന്റണി
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി