
മനാമ: ബഹ്റൈനില്‍ ലൈസന്‍സില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയ ആറു പേര്‍ക്ക് ലോവര്‍ ക്രിമിനല്‍ കോടതി 1,000 മുതല്‍ 2,000 ദിനാര്‍ വരെ പിഴ ചുമത്തി.
രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ആറു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
ഈ സ്ഥാപനങ്ങളില്‍ മൂന്നു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ പഠിപ്പിച്ചിരുന്നു. കിന്റര്ഗാര്ട്ടന് നിയമങ്ങളൊന്നും പാലിക്കാതെയാണ് ഇവ നടത്തിയിരുന്നത്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല ചില സ്ഥാപനങ്ങളില്‍ 60 വരെ കുട്ടികളുണ്ടായിരുന്നു. ഇതൊക്കെ കണ്ടെത്തിയതിനെ തുടര്ന്നാണ്കേസടുത്തത്.
