മലപ്പുറം :അതിക്രൂരമായി ഗർഭിണിയായ കാട്ടു പോത്തിനെ വേട്ടയാടി മാംസം പങ്കുവെച്ച കേസിൽ ആറു പേർ അറസ്റ്റിൽ. പുഞ്ച സ്വദേശികളായ പുല്ലാര നാണിപ്പ എന്ന അബു (47) പാറോത്തൊടിക മുഹമ്മദ് ബുസ്താൻ (30) , തലക്കോട്ടുപുറം മുഹമ്മദ് അൻസിഫ് (23) , ചെമ്മല ആഷിഖ് (27) , പിലാക്കൽ സുഹൈൽ (28) , എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. നിലമ്പൂർ സൗത്ത് വനം ഡിവിഷനിൽ റേഞ്ചിന് കീഴിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുഞ്ച വനമേഖലയിലാണ് ഇവർ വേട്ട നടത്തിയത്. ഒരു സ്വകാര്യ എസ്റ്റേറ്റിനു മീതേ പൂപ്പാതിരിപ്പാറക്കു സമീപം പ്രസവിക്കാനിടം തേടി നടന്ന പൂർണ ഗർഭിണിയായ കാട്ടു പോത്തിനെയാണ് ഈ മാസം 10ന് വൈകിട്ട് ഇവർ വെടിവച്ച് കൊന്നത് അതിനുശേഷം ഇവർ പോത്തിനെ വെട്ടി പിളർത്തിപോത്തിൻ്റെ വയറ്റിലുണ്ടായിരുന്ന പൂർണവളർച്ചയെത്തിയ ഭ്രൂണത്തേയും വെട്ടിമുറിച്ച് പങ്കുവെച്ചുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ പത്താം തീയതിയും കേസിലെ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ എന്ന അബുവിൻ്റെ വീട്ടിൽ നിന്നും വനപാലകർ നടത്തിയ പരിശോധനയിൽ 25 കിലോ മാംസം കണ്ടെടുത്തിരുന്നു. ഇതിനെ തുടർന്ന് അന്വേഷണ സംഘം പരിശോധനയിൽ 200 കിലോയിൽ അധികം മാംസം ഇവർ പങ്കുവെച്ചതായിയും രണ്ട് തലയോട്ടികള്‍, മറ്റു അവശിഷ്ടങ്ങള്‍ എന്നിവ കാട്ടില്‍ പലയിടങ്ങളില്‍ തള്ളി. കാട്ടു പോത്തിന്റെ എല്ലുകളും ശരീരാവശിഷ്ടങ്ങയും ഭ്രൂണാവശിഷ്ടങ്ങളും വേട്ട സാമഗ്രികളും കാട്ടിൽ പലയിടത്തു നിന്നും കണ്ടെടുത്തു. പ്രതികൾ കാണിച്ചുകൊടുത്തത് പ്രകാരം അന്വേഷണ സംഘം ഇവ കണ്ടെടുത്തതുമെന്നും അന്വേഷണം സംഘം പറഞ്ഞു.
അതേസമയം പ്രതികളെ പിടികൂടാൻ കാളികാവ് റേഞ്ച് ഓഫിസർ പി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമായ ചക്കികുഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.സക്കീർ ഹുസൈൻ ,എഫ്.ഒമാരായ എന്‍. വിനോദ് കൃഷ്ണന്, എസ്.അമീന് ഹസന്, ബീറ്റ് ഫോസ്റ്റ് ഓഫീസര്‍മാരായ എസ്.എസ്. സജു, കെ.പി. അജിത്ത്, എ.എല്‍. അഭിലാഷ്, എം. മണികണ്ഠന്, കെ.പി. ദിനേഷ്, എം.എം. അയ്യൂബ്, എസ്. സുനില്‍ കുമാര്‍, എ.കെ. സനൂപ്, ടി.എസ്. ജോളി, വാച്ചര്‍മാരായ എം.സി. അജയന്, പി. ഗിരീശന്, കെ. യൂനുസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.