മനാമ: ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് ബഹ്റൈനിലെ അറിയപ്പെടുന്ന സംഘടനയായി മാറിയ സിസ്റ്റേഴ്സ് നെറ്റ്വർക്ക് അംഗങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പുതിയ പദ്ധതി ഡോക്ടർ പി വി ചെറിയാൻ ഗ്രൂപ്പ് അംഗം ജമീലയ്ക്ക് തുക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
അംഗങ്ങളുടെ വിസ പുതുക്കുന്നതിന് ആവശ്യമായ തുക നൽകുന്നതാണ് പദ്ധതി. മുഹമ്മദ് നിയമുത്തുള്ള, ജിജോ, ദീപ്തി എന്നിവർ പങ്കെടുത്തു. രക്ഷധികാരി ഷക്കീല മുഹമ്മദലി, പ്രസിഡന്റ് ഹലീമ ബീവി, സെക്രട്ടറി മായ അച്ചു,ജോയിന്റ് സെക്രട്ടറി ഷംല നസീർ, എക്സിക്യൂട്ടീവ് അംഗങ്ങൾ ഉസൈബ ഷെറിൻഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.