കൊച്ചി: നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്ത്. കൊച്ചിയിലെ നടിയുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും അത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും യുവാക്കളും ഉള്‍പ്പെടെ പങ്കെടുത്തുവെന്നാണ് ആരോപണം. എസ്എസ് മ്യൂസിക്കിന്റെ ഒരു ചര്‍ച്ചയ്ക്കിടെയാണ് ഗായിക സുചിത്ര നടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.റിമയുടെ കരിയറിനെ ഇത്തരം പാര്‍ട്ടികള്‍ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഗായിക പറയുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളേ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്ന പാര്‍ട്ടികള്‍ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവര്‍ ചോദിക്കുന്നുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ എത്രയെത്ര പെണ്‍കുട്ടികള്‍ പങ്കെടുത്തുവെന്ന് അറിയാമോയെന്ന് ചോദിക്കുന്ന ഗായിക തനിക്ക് ആദ്യം ഇത്തരം കാര്യങ്ങള്‍ റിമയെക്കുറിച്ച് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ചില മലയാളം ഗായകര്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ വളരെ അലോസരപ്പെടുത്തുന്നതാണെന്ന് തന്നോട് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു.
Trending
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
- കെ.എസ്.സി.എ സാഹിത്യവിഭാഗം ടി.എ. രാജലക്ഷ്മിയുടെ അനുസ്മരണദിനം ആചരിച്ചു
- പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈന്‍ സ്പീക്കറുടെ ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു