കൊല്ലം: പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 42 വയസായിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-30-jan-2021/
‘ഐഡിയ സ്റ്റാർ സിംഗർ’ റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് പ്രശസ്തനാകുന്നത്. നിരവധി ഗാനമേള വേദികളിലും അദ്ദേഹം പാടിയിട്ടുണ്ട്. ബിഗ് ബോസ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു. അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടയും കരിയിലയും എന്നീ ചിത്രങ്ങളിൽ അദ്ദേഹം പാടിയിട്ടുണ്ട്. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ഗാനമേളയിലൂടെയും സ്റ്റേജ് ഷോയിലൂടെയും സോമദാസ് ശ്രദ്ധേയനായിരുന്നു. വിദേശത്ത് നിരവധി സ്റ്റേജ് ഷോകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇദ്ദേഹം കൊറോണയിൽ നിന്നും രോഗമുക്തി നേടിയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.