കൊച്ചി: സിൽവർലൈൻ പദ്ധതിയെക്കുറിച്ച് സംസ്ഥാന സർക്കാർ പുനരാലോചിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം കൈകൂപ്പി അപേക്ഷിക്കുകയാണെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു.
ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. സിൽവർ ലൈൻ പദ്ധതിയിലും ഈ പിന്തുടർച്ച കാണാമെന്നും മേധാ പട്കർ പറഞ്ഞു. കോഴിക്കോട്ട് സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി സർവ്വെ നടത്തുന്ന പ്രദേശവും അടുത്ത ദിവസം മേധാ പട്കർ സന്ദർശിക്കും.