ന്യൂഡല്ഹി: സിൽവർ ലൈൻ പദ്ധതി കേരളത്തിനും കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ വശങ്ങൾ വിശദമായി പഠിച്ച ശേഷമേ സിൽവർ ലൈനിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ ഒരു സങ്കീർണ്ണമായ പദ്ധതിയാണ്. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക, എഞ്ചിനീയറിംഗ് വശങ്ങൾ വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികൾ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാൽ, വിവിധ വശങ്ങൾ വിശദമായി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. വിശദ പഠനം ചെയ്ത ശേഷം വിഷയം പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും. സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹിക ആഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പദ്ധതിക്ക് ഇതുവരെ അനുമതി ലഭിക്കാത്തതിനാൽ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നീക്കവും അപക്വമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സർവേയെ ചോദ്യം ചെയ്ത് സമർപ്പിച്ച കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
Trending
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
- വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
- ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്ഐ
- ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ വാദം തള്ളി ഇന്ത്യ; നഷ്ടം സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി