കൊച്ചി: നടിയുടെ പീഡനാരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ധിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിന് സിദ്ധിഖ് ഇമെയിലായി രാജിക്കത്തയച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്. ആരോപണങ്ങളുയരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ധിഖ് അടുപ്പമുള്ളവരെ അറിയിച്ചു.
നിലവിൽ ഊട്ടിയിലാണ് സിദ്ധിഖ് ഉള്ളത്. സിദ്ധിഖിൽനിന്ന് വർഷങ്ങൾക്കു മുമ്പ് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ധിഖിൽനിന്ന് ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു.
Trending
- മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹതയെന്ന് മകന്റെ പരാതി; ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി
- രേഖാമൂലമുള്ള വാടകക്കരാറില്ല; മുന്‍ വാടകക്കാരി 2,200 ദിനാര്‍ ഉടമസ്ഥന് നല്കാന് വിധി
- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു