പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ യുവതി മരിച്ചു. പതിനെട്ടുവയസുകാരിയായ താഴെ അബ്ബന്നൂരില്‍ സുജിതയാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് യുവതിക്ക് അരിവാള്‍ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. തുടര്‍ന്ന് അവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഈ രോഗം ഉണ്ടാകാറുണ്ട്. ഈ രോഗം ചുവന്ന രക്താണുക്കളെയാണ് ബാധിക്കുന്നത്. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്നം ഇവരെ വിളര്‍ച്ചയിലേക്ക് നയിക്കും. അമിതമായ ക്ഷീണം അല്ലെങ്കില്‍ അലസത, ശ്വാസം മുട്ടല്‍, വയറുവേദന, കഠിനമായി വീര്‍ത്ത കൈകളും കാലുകളും, മഞ്ഞപ്പിത്തം എന്നിവയാണ് അരിവാള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ബില്‍ റൂബിന് കൂടുതലായി രക്തത്തില്‍ കാണപ്പെടുന്നതിനാല്‍ കണ്ണുകളില്‍ മഞ്ഞനിറം കാണപ്പെടും. എന്നാല്‍ ഇത് മഞ്ഞപ്പിത്തത്തില്‍ ഉള്‍പ്പെടുന്നതല്ല. അരിവാള്‍ രോഗികളില്‍ ശാരീരിക വളര്‍ച്ചയില്ലായ്മയും ക്ഷീണവും സ്ട്രോക്കും ശ്വാസകോശ പ്രശ്നങ്ങളും കണ്ടേക്കാം.
Trending
- കോഴിക്കോട് MDMAയുമായി ഡോക്ടർ പിടിയിൽ
- ‘ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; പ്രതിയുടെ ഭാഗവും അന്വേഷിക്കണം’; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
- റമദാന് ആശംസകള്‍ നേര്‍ന്ന് ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്
- കേരളത്തിൽ നേതൃമാറ്റമില്ല, ഹൈക്കമാന്‍ഡ് യോഗത്തിൽ വികാരാധീനനായി സുധാകരൻ; ‘തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നു’
- സേവന നിരക്കുകള്‍: ഡെയ്ലി ട്രിബ്യൂണ്‍ വാര്‍ത്ത ബഹ്റൈനിലെ ഇന്ത്യന്‍ എംബസി നിഷേധിച്ചു
- മദ്രസയില്‍ നമസ്കാരത്തിനിടെ ചാവേര്‍ ആക്രമണം, 5 മരണം
- ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട ഇസ്ഹാൻ ജഫ്രിയെ അനുസ്മരിച്ച് പിണറായി വിജയൻ
- പിവി അൻവറിന് തിരിച്ചടി; തൃണമൂൽ സംസ്ഥാന-കോഡിനേറ്റര്‍ മിൻഹാജ് അടക്കമുള്ളവർ സിപിഎമ്മിൽ