കാപ്പാട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കാപ്പാട് ടൂറിസം കേന്ദ്രത്തിന് സമീപം നിർമിച്ച സൈമൺ ബ്രിട്ടോ ആർട്ട് ഗാലറി ജോൺ ഫെർണാണ്ടസ്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ ദാസൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ചിത്ര പ്രദർശനം ചരിത്ര മ്യൂസിയം ചരിത്ര ലൈബ്രറി എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ പടിയായി ചിത്രപ്രദർശനമാണ് നടക്കുന്നത്. കേരള നിയമ സഭയിലെ മുൻ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയായ സൈമൺ ബ്രിട്ടോ അദ്ധേഹത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ കാപ്പാട് ആർട്ട് ഗാലറി സ്ഥാപിക്കുന്നതിന് അനുവദിച്ചിരുന്നു. പഴകി പൊളിഞ്ഞ കെട്ടിടം പുതുക്കി പണിയുന്നതിനായി ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും അനുവദിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടിയിൽ മുൻ എംഎൽഎ പി വിശ്വൻ മുഖ്യാതിഥിയായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, വൈസ് പ്രസിഡന്റ് ഷീബ വരേക്കൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ അനിൽകുമാർ, പി.പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, പഞ്ചായത്തംഗങ്ങളായ പി.കെ രാമകൃഷ്ണൻ, ബിന്ദു ഇല്ലത്ത്, സബിത മേലാത്തൂർ, ഷബീർ എളവനക്കണ്ടി, ഷാഹിദ താവണ്ടി, ശശിധരൻ കുനിയിൽ, വാർഡ് മെമ്പർ അഫ്സമനാഫ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എഞ്ചിനിയർ കെ ഫാസിൽ റിപ്പോർട്ട് അവതരിപ്പിച്ചു.