മനാമ: ബഹ്റൈനില്‍ ചെമ്മീന്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനും ഏര്‍പ്പെടുത്തിയ ആറുമാസത്തെ വാര്‍ഷിക നിരോധന കാലയളവ് അവസാനിച്ച സാഹചര്യത്തില്‍ ഇന്നു മുതല്‍ ചെമ്മീന്‍ നിരോധനം പിന്‍വലിച്ചതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റിലെ മറൈന്‍ റിസോഴ്സസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഫെബ്രുവരി 1 മുതല്‍ ജൂലൈ 31 വരെയാണ് നിരോധന കാലയളവ്.
സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്കനുസൃതമായി സമുദ്ര സമ്പത്തിന്റെ പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്താന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.
സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട്, രാജ്യത്തിന്റെ പ്രാദേശിക ജലാശയങ്ങളില്‍ വല (അല്കാര്ഫ്) ഉപയോഗിച്ച് കടല്‍ മത്സ്യബന്ധനം നിരോധിക്കുന്നതിനുള്ള 2018ലെ ഉത്തരവ് (205) പ്രകാരമുള്ള ചെമ്മീന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വകുപ്പ് എല്ലാ മത്സ്യത്തൊഴിലാളികളോടും ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു.