ബെംഗളൂരു: നടി ശ്രദ്ധാ കപൂറിന്റെ സഹോദരൻ മയക്കുമരുന്നുമായി ബാംഗ്ലൂരിൽ പിടിയിലായി. ഞായറാഴ്ച രാത്രി നഗരത്തിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് കഴിച്ചെന്നാരോപിച്ച് ബോളിവുഡ് താരം ശ്രദ്ധാ കപൂറിന്റെ സഹോദരൻ സിദ്ധാന്ത് കപൂറിനെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തതായി ബെംഗളൂരു സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഭീമാശങ്കർ എസ് ഗുലെദ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി നഗരത്തിലെ എംജി റോഡിലെ ഒരു പാർട്ടി നടത്തിയ ഹോട്ടലിൽ പോലീസ് റെയ്ഡ് നടത്തി.
മയക്കുമരുന്ന് കഴിച്ചതായി സംശയിക്കുന്ന ആളുകളുടെ സാമ്പിളുകൾ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചു. സിദ്ധാന്തിന്റെ സാമ്പിൾ ഉൾപ്പെടെ ആറ് പേർ പോസിറ്റീവായി. ഇവർ ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് കഴിച്ചതാണോ അതോ പുറത്ത് മയക്കുമരുന്ന് കഴിച്ചതിന് ശേഷമാണോ പാർട്ടിക്ക് വന്നതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.