കണ്ണൂർ: പോലീസിന് നേരെ വെടിവെപ്പ്. വളപ്പട്ടണം പോലീസ് സ്റ്റേഷനിലെ എസ്ഐക്കും സംഘത്തിനും നേരെയാണ് വെടുവെപ്പുണ്ടായത്. കണ്ണൂർ ചിറക്കലിലാണ് സംഭവം. പ്രതിയെ പിടിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് പ്രതിയായ റോഷന്റെ അച്ഛൻ പോലീസിന് നേരെ വെടിയുതിർത്തത്. സംഭവത്തിൽ പ്രതിയുടെ അച്ഛൻ ബാബു തോമസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസിലാണ് പ്രതി റോഷനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയത്. തുടർന്ന് പോലീസ് സംഘം റോഷന്റെ മുറിയിൽ മുട്ടി വിളിക്കുന്നതിനിടെ ബാബു പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനിടെ റോഷൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ തോമസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒളിവിൽ പോയ റോഷനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Trending
- മാനന്തവാടിയിൽ അഞ്ച് വിദ്യാർത്ഥികൾ സംഘം ചേർന്ന് സഹപാഠിയെ മർദിച്ചു
- നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
- ‘ബസിൽ അനുവാദം ചോദിച്ച് അടുത്തിരുന്ന ശേഷം യുവതിയോട് ലൈംഗികാതിക്രമം കാട്ടി’; ബാങ്ക് ഉദ്യോഗസ്ഥൻ പിടിയിൽ
- ‘പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം, നേതാക്കളും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞത്’; എംവി ഗോവിന്ദൻ
- സർപഞ്ചിന്റെ കൊലപാതകം: സഹായി പിടിയിലായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു
- പാലക്കാട്ട് സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ്കില്‍ ക്രമക്കേട്, 85 ലക്ഷത്തിന്റെ നഷ്ടം
- ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ സ്പെഷ്യല്‍ ഹെല്‍ത്ത്ചെക്ക്അപ്പ്
- കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനിയുടെ കൊലപാതകം; മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി സച്ചിന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്