വാഷിങ്ടൻ∙ യുഎസിലെ മെയ്ൻ സംസ്ഥാനത്ത് ലൂവിസ്റ്റനിലുണ്ടായ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട്. ഒന്നിലേറെ സ്ഥലത്ത് വെടിവയ്പ്പുണ്ടായതായാണ് വിവരം. വെടിവയ്പ്പിൽ എണ്പതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. മുന് സൈനികന് റോബര്ട്ട് കാഡ് (40) എന്നയാളാണ് അക്രമിയെന്നും ഇയാള് മനോരോഗത്തിനു ചികിത്സയിലായിരുന്നുവെന്നും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. 2019നു ശേഷം യുഎസില് ഏറ്റവും അധികം ആളുകള് കൊല്ലപ്പെട്ട വെടിവയ്പാണിത്. വീടുകളില്നിന്ന്് ആളുകള് പുറത്തിറങ്ങരുതെന്നു പൊലീസ് ജാഗ്രതാ നിര്ദേശം നല്കി. ലൂവിസ്റ്റനിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Trending
- ടൂറിസം വരുമാനത്തില് ബഹ്റൈന് 12% വളര്ച്ച
- ബഹ്റൈന് പോസ്റ്റ് മൊബൈല് പോസ്റ്റല് സേവനങ്ങള് ആരംഭിച്ചു
- ബഹ്റൈന് അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്ക്കപരിഹാര പാനല് അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില് ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള് കൂടി പഠനം നിര്ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി

